നമ്മൾ വിദേശീയരുടെ നേരേ കൊതിയോടെ നോക്കേണ്ട കാര്യമുണ്ടോ?
നമ്മൾ തിരിഞ്ഞുനോക്കേണ്ടത് നമ്മുടെ തന്നെ പോയ കാലങ്ങളിലേക്കാണ് .
ആ സ്മരണയോടുകൂടി കൂടുതൽ ആനന്ദവും മഹനീയവുമായ ഒരു ഭാരതം കെട്ടിപ്പടുക്കണം. ധർമ്മാനുഷ്ഠിതമായ ഒരു പൈതൃകമാണ് നമ്മുടെ മൂലധനം. അതുകെണ്ട് ഇനി നിർമ്മിച്ചെടുക്കേണ്ടതും ധർമ്മത്തില ധിഷ്ഠിതമായ ഒരു രാഷ്ട്രത്തെതന്നെ. ജനങ്ങൾക്കാവശ്യം കരുത്താണ്. കരുത്തുറ്റ ശരീരവും മനസ്സും ഒപ്പം കരുത്തുറ്റ സ്വഭാവശുദ്ധിയും. ചെറുപ്പ ക്കാരായ ആൺകുട്ടികൾ കളികളിലേർപ്പെട്ടും വ്യായാമം ചെയ്തും അവരുടെ ശരീരത്തെ അരോഗദൃഢഗാത്രമാക്കണം. ധൈര്യവും കരുത്തും ആത്മാഭിമാനവും ഓരോരുത്തർക്കും അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. സത്യവും ത്യാഗവും സേവനവുമാണ് ഈ നാടിൻറെ ആദർശകൾ. അതുതന്നെ മുറുകെപ്പിടിച്ചുകൊണ്ടുവേണം നമ്മൾ മുന്നോട്ട് പോകാൻ. ഇന്ത്യയുടെ ഭാവി സ്ഥിതി ചെയ്യുന്നത് ഇന്ത്യക്കാരുടെ മാത്രം കൈകളിലാണ്. ജനങ്ങൾ ശക്തരാണെങ്കിൽ അവർ സൃഷ്ടിക്കുന്ന ഇന്ത്യയും എല്ലാവിധത്തിലും ശക്തവും മഹത്തുമായിരിക്കും.വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ കരുത്തു നേടാനാകൂ. ഇന്ത്യയിലെ സർവജനങ്ങൾക്കും മാന്യമായ വിദ്യാഭ്യാസം ലഭിക്കണം. അങ്ങനെ അവർ ശക്തി പ്രാപിക്കണം.. ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കണം ..
സ്വാമി വിവേകാനന്ദൻ .

No comments:
Post a Comment