സമാവർത്തന സംസ്കാരം.

സമാവർത്തന സംസ്കാരം.
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനസംസ്കാരം.പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം.ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു.സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു.അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും,തലമുടികളും വെട്ടികളയുന്നു.ആചാര്യഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയഉപനിഷത്തിൽ ഇങ്ങനെ പറയുന്നു..
“ സത്യം പറയുക ധർമം ആചരിക്കുക.
പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്.
ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.
ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത് .
ദേവതകൾ,മാതാപിതാക്കൾ,ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.
പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.
ദാനം ചെയ്യുമ്പോൾ മനസറിഞുകൊണ്ട്‌ മുഖപ്രസാദത്തോടെ നൽകുക

No comments:

Post a Comment

Painting of Chattampi Swamikal.