പലരും സമാധിയെക്കുറിച്ചു കേട്ടിട്ടും വായിച്ചിട്ടുണ്ടെങ്കിലും ശ്രീരാമകൃഷ്‌ണപരമഹംസനിൽ പ്രകടമായി കണ്ടതുപോലെ ആരും കണ്ടിട്ടില്ല. മുൻകൂട്ടി ഒരു സൂചനയും തരാതെ അദ്ദേഹം സമാധിയിൽ മുഴു കാറുണ്ട്. ഒരു ചിന്ത, ഒരു വാക്ക്, ഒരു ഗാനം മതി ശ്രീരാമകൃഷ്‌ണനെ ഇമ്മാ തിരി സാന്ദ്രാനന്ദത്തിൽ ആമഗ്നനാക്കാൻ. കൽക്കത്താ മൃഗശാലയിൽ സിംഹത്തെ കണ്ട്; ദുർഗയുടെ വാഹനമാണല്ലോ സിംഹം എന്നോർമ്മ വന്നു ;
അതോടെ പരമഹംസൻ സമാധിയിലാണ്ടു.
അദ്ദേഹം നിരന്തരം ഈശ്വരനുമായി സംവാദം ചെയ്യുന്നു എന്നതിനു തെളിവാണത്; ഈശ്വരനെ കുറിച്ചല്ലാതെ ആ നാവിൽ ഒരു വാക്കുമില്ല. സഗുണവും നിഗുണവും നിരാകാരവുമായ ഈശ്വരനെക്കുറിച്ച്, നിഷ്‌ക്രി യനായ പുരുഷനെയും ക്രിയാത്മകയായ പ്രകൃതിയെയും കുറിച്ച്, അദ്ദേഹം സംസാരിച്ചു. ശ്രീരാമകൃഷ്‌ണൻ ഈശ്വരന്റെ നിത്യസാന്നിധ്യം അനുഭവിച്ചിരുന്നു എന്നു മാത്രമല്ല വ്യക്തമായി ഈശ്വരനെ കണ്ടുകൊണ്ടുമിരുന്നു. അദ്ദേഹത്തെ കണ്ടവർക്കാർക്കും ഇക്കാര്യത്തെക്കുറിച്ച് സംശയിക്കാൻ ഒരിക്കലും തോന്നുകയേയില്ല;കാരണം, അദ്ദേഹത്തിന്റെ വിശ്വാസം അത്ര സരളവും സുദൃഢമായിരുന്നു.
കൂടുതൽ അറിയാൻ ശ്രീരാമകൃഷ്ണവചനാമൃതസംഗ്രഹം എന്ന പുസ്തകം വായിക്കുക.
No comments:
Post a Comment