ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ.
sri ramakrishna math
ശ്രീരാമകൃഷ്ണസംഘത്തിന്റെ ആദ്ധ്യാത്മികപ്രവർത്തനങ്ങളെ വളരെക്കാലം നിയന്ത്രിച്ചിരുന്ന ശ്രീ വിരജാനന്ദസ്വാമികൾ തന്റെ ദീർഘകാലത്തെ ആദ്ധ്യാത്മികസാധനകളുടെയും അനുഭൂതികളുടെയും വെളിച്ചത്തിൽ സ്വശിഷ്യർക്കുനൽകിയിരുന്ന ഉപദേശങ്ങൾ സാധകന്മാർക്കെല്ലാം സഹായകമായിത്തീരുവാൻവേണ്ടി അദ്ദേഹംതന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതാണ് ബംഗാളിയിലും ഇംഗ്ലീഷിലുമുള്ള ഇതിലെ മൂലഗ്രന്ഥങ്ങൾ.ഇതു പൗരസ്ത്യരുടെ മാത്രമല്ല ജിറാൾഡ് ഹേർഡ്, ക്രിസ്റ്റഫർ ഈഷർവുഡ് മുതലായ പാശ്ചാത്യചിന്തകന്മാരുടെകൂടി മുകതകണ്ഠമായ പ്രശംസയ്ക്കു പത്രമായിട്ടുള്ള ഒന്നാണ്. ഹിന്ദിയിലും മറ്റും ഇതിനു വിവർത്തനം മുബേ ഉണ്ടായിട്ടുണ്ട് മലയാളത്തിൽ ഇപ്പോൾ മാത്രമാണ് ഇതിന്റെ പ്രസിദ്ധികരണത്തിനുള്ള അവസരം ഉണ്ടായത്. ശ്രീരാമകൃഷ്ണമിഷനിലെ ഒരു പ്രമുഖസന്ന്യാസിയായിരുന്ന ശ്രീമത് സിദ്ധേശ്വരാനന്ദ സ്വാമികളുടെ സഹോദരിയും ഭക്തയുമായാ ശ്രീമതികുഞ്ഞിക്കാവമ്മ (മിസിസ്സ് കെ രാമവർമ്മ)യുടെ സ്നേഹപൂർണമായ പ്രചോദനവും ഇതിനു സഹായകമായിട്ടുണ്ട്.
ആദ്ധ്യാത്മിക വിദ്യ സിദ്ധഗുരുവിൽനിന്നു നേരിട്ടു ലഭിക്കേണ്ടതാണ്. ആചാര്യവാൻ പുരുഷോ വേദ എന്നാണ് വൈദികസിദ്ധാന്തം. അതിനെപ്പോഴും സാധിച്ചെന്നുവരില്ല. സിദ്ധ ഗുരുവിനെ ലഭിക്കാത്തപ്പോൾ പരമ്പരാഗതമായി ആദ്ധ്യാത്മികസിദ്ധി നേടിയിട്ടുള്ള മഹാന്മാരുടെ ചൈതന്യമുള്ള വാണികളാണ് സാധകന്മാർക്ക് അവലംബം ആദ്ധ്യാത്മികഗുരു യദൃച്ഛാപ്രതിഭാസമോ ഒരു ഒറ്റപ്പെട്ട കണ്ണികയോ അല്ല;അവിച്ഛിന്നമായ ഒരു ശക്തിപ്രവാഹമാണ്. അതുകൊണ്ടാണ്, തസ്മാദ് അസസമ്പ്രദായവിത് സർവ്വശാസ്ത്രവിദപി മുർഖവദേവ ഉപേക്ഷിണീയഃ .(അതുകൊണ്ട് പരമ്പരയില്ലാത്ത ആചാര്യൻ സർവ്വശാസ്ത്രപണ്ഡിതനായാലും മൂർഖനെപ്പോലെ ഉപേഷിക്കേണ്ടവനാണ് )
എന്നു ശ്രീ ശങ്കരാചാര്യർ പറയുന്നത്. ശാസ്ത്രീയമായ മാർഗ്ഗത്തിൽക്കൂടി ശിഷ്യരെ ഉയർന്ന ആദ്ധ്യാത്മികതലത്തിലേയ്ക്കെത്തിക്കുന്ന യഥാർത്ഥഗുരു ഒരിക്കലും അപ്രായോഗികമായ ഉപദേശങ്ങൾ കൊടുക്കുകയോ അത്ഭുതസിദ്ധികൾകൊണ്ട് താൽക്കാലിക അനുഭവങ്ങൾ നേടികൊടുക്കുകയോ ചെയ്യുന്നില്ല; സ്വപ്രയത്നംകൊണ്ടും ഈശ്വരാനുഗ്രഹംകൊണ്ടും പരമലക്ഷ്യം നേടുന്നതിനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.കണ്ണിനും കാതിനും മറ്റ് ഇന്ദ്രിയങ്ങൾക്കും പ്രത്യക്ഷമായ ബാഹ്യ പ്രപഞ്ചത്തെക്കൾ ദൃഢതരമായി ഈശ്വരനെ കണ്ടുകൊണ്ടിരിക്കുന്നു എന്നു പ്രഖ്യാപിച്ചിട്ടുള്ള ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനായ വിരജാനന്ദസ്വാമികളുടെ
സരളമായ ഉപദേശങ്ങൾ സിദ്ധഗുരുവിൻറെ സത്സംഗംപോലെതന്നെ സാധകമനസ്സിനെ ആദ്ധ്യാത്മികതയിൽ ഉറപ്പിച്ചുനിർത്തുന്നതിനു ശക്തിയുള്ളവയാണ് ഈ പരമാർത്ഥം അനുവാചകന്മാർക്കും അനുഭവംകൊണ്ട് അറിയാവുന്നതാകുന്നു.
പ്രപഞ്ചത്തിൽ പരമാർത്ഥമായിട്ടുള്ളത് ഈശ്വരൻമാത്രമാണ്. ആ ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനുള്ള സുഖമമായ മാർഗ്ഗങ്ങളെപ്പറ്റിയാണ്
ഇതിൽ പറയുന്നത്. അതുകൊണ്ട് ഇതു പരമാർത്ഥപ്രസംഗമാണ്. ജിജ്ഞാസു കളുടെ ഹൃദയത്തിൽ സത്യസ്വരൂപന്റെ പ്രകാശം കൊളുത്തുന്ന കിരണങ്ങളാണ് ഇതിലെ ഓരോ ഉപദേശവും. പരമാർത്ഥവിഷയകവും പരമാർത്ഥലക്ഷ്യത്തിലേയ്ക്കു മാർഗ്ഗദർശകവുമണ് ഈ പരമാർത്ഥപ്രസംഗം.
ഈശ്വരസാക്ഷാത്കാരത്തിനുവേണ്ടി കർമ്മം, ജ്ഞാന, ഭക്തി, യോഗമാർഗ്ഗങ്ങളിൽക്കൂടി ചരിക്കുന്ന ആത്മാർത്ഥതയുള്ള സാധകർക്ക് ഈ പുസ്തകം ഉപകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ആദ്ധ്യാത്മികപുസ്തകങ്ങൾ വാങ്ങാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
sri ramakrishna math
നിങ്ങൾ ഒരു ഈശ്വരഭക്തനാണെകിൽ ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം.
നിങ്ങൾ ഒരു ഈശ്വരഭക്തനാണെകിൽ ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം.
പുസ്തകത്തെകുറിച്ച്.
ശ്രീരാമകൃഷ്ണദേവന്റെ ആവിര്ഭാവം ലോകചരിത്രത്തില് ഒരു അത്ഭുതസംഭവമത്രെ. സാമാന്യദൃഷ്ടിയിൽ അഭ്യസ്തവിദ്യനായ; ഒരാൾ അദ്ദേഹത്തിൻറെ നാവിൽ സരസ്വതിയുടെ വിളയാട്ടം.നിരീശ്വരവാദംകൊണ്ടും കുതർക്കങ്ങൾകൊണ്ടും ലോകം മാറ്റൊലിക്കൊണ്ടിരുന്ന കാലം. അന്ന്, ഈശ്വരവിശ്വാസം കൂടാതെ ശ്വാസോച്ഛാസം പോലും അസാധ്യമായിത്തീരുന്ന ഒരു ഈശ്വരപുരുഷൻ. യുക്തിക്കു നിരക്കാത്തതൊന്നും സ്വീകരിക്കുകയില്ലെന്ന് വെല്ലുവിളിച്ചുനടന്ന ആധുനികവിദ്യാസമ്പന്നരിൽനിന്ന് ശിഷ്യന്മാരെ രൂപപ്പെടുത്തിയെടുത്ത അക്ഷരബ്രഹ്മം വിദ്യവിചക്ഷണൻ; പരിണിതനെങ്കിലും നൈഷ്ഠികവ്രതനിഷ്ഠൻ; താപസനെങ്കിലും കാടു പൂകാതെ നഗരമദ്ധ്യത്തിൽ പാർത്തുപോന്ന യോഗീശ്വരൻ.പരിവ്രജനം ചെയ്യാത്ത പരമഹംസൻ. ക്രിസ്തുവിനെയും ബുദ്ധനെയും സാക്ഷാത്കരിച്ച സനാതനഹിന്ദു. അങ്ങനെ നിരവധി കാര്യങ്ങളിൽ ഒരു അസാധാരണ പ്രതിഭാസമാണ് ശ്രീരാമകൃഷ്ണദേവൻ. മറ്റൊരു മുഖ്യവൈശിഷ്ട്യം അദ്ദേഹത്തിൻറെ ഉപദേശങ്ങളും ചരിതവും ഉൾക്കൊള്ളിക്കുന്ന ശ്രീരാമകൃഷ്ണവചനാമൃതം എന്ന പുസ്തകത്തിൻറെ ആവിർഭാവമാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ചരിത്രകാരന്മാർ അവരുടെ സമകാലീനരായിട്ടാണ് കരുതപ്പെടുന്നതെങ്കിലും ആ ചരിത്രങ്ങൾ കാവ്യങ്ങളാണ് ; കാവ്യങ്ങളിൽ കവികല്പനകൾ കടന്നുകൂടാനിടയുണ്ട്.
പോരെങ്കിൽ അനിഷേധ്യമായ തെളിവില്ലാത്തതൊന്നും സ്വീകരിക്കാൻ കൂട്ടാക്കാത്ത ഇന്നത്തെ ലോകം അവരെ സങ്കല്പപാത്രങ്ങളായി കരുതാനും
മടിക്കുകയില്ല. ബുദ്ധൻ , ക്രസ്തു , ശങ്കരൻ ,ചൈതന്യൻ . തുടങ്ങിയ ഇതരാ വതാരപുരുഷന്മാരുടെ കഥയും ഏതാണ്ട് ഇതേ സന്നിഗ്ദ്ധാവസ്ഥയിലാകുന്നു, പൂർവ്വാചാര്യന്മാരുടെ ചരിതങ്ങളും ഉപദേശങ്ങളും സത്യങ്ങളാകാമെന്നും അതുമാതിരി അദ്ധ്യാത്മാനുഭൂതികൾ ഈ ശാസ്ത്രിയയുഗത്തിലും സാദ്ധ്യമാണെന്നും സ്വജീവിതം കൊണ്ടു തെളിയിച്ച യുഗാവതാരപുരുഷനാണ് ശ്രീരാമകൃഷ്ണദേവൻ. പൂർവ്വാവതാരങ്ങളുടെ പ്രാമാണീകാരണവും പൂർണ്ണികാരണവും സാധിച്ച
ഈ ആചാര്യവര്യനെ അവതാരവരിഷ്ഠൻ എന്നാണ് വിവേകാനന്ദൻ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ ഗ്രന്ഥം സർവഥാ ഭഗവതമാണ്. ഈ ഭാഗവതം രചിച്ച വ്യാസൻ , ശ്രീ മഹേന്ദ്രനാഥഗുപ്തൻ ആകുന്നു. മാസ്റ്റർ എന്നാണ് ഗുരുവും സതീർത്ഥ്യരും അദ്ദേഹത്തെ വിളിച്ചുപോന്നത് സ്വഗ്രന്ഥത്തിൽ സ്വയം നിർദ്ദേശിച്ചിരിക്കുന്ന എം എന്നും. സ്ഥലം, കാലം, ആണ്ട്, മാസം
,തീയതി, സാക്ഷികൾ എന്നീവക സർവ്വവിവരണങ്ങളോടുംകൂടി ശ്രീരാമകൃഷ്ണദേവൻറെ ഉപദേശങ്ങളെയും പ്രവർത്തനങ്ങളെയും ഇതിൽ രേഖപ്പെടുത്തിയി രിക്കുന്നു. ദക്ഷിണേശ്വരം മുതലായ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്ക് ഇതിലെ ഓരോ ഭാഗങ്ങളും വായിക്കുമ്പോൾ ആവക രംഗങ്ങൾ മനോമുകുരത്തിൽ പ്രതിഫലിച്ചുകാണാൻ കഴിയുമാറ് സജീവവും തന്മയവുമായിട്ടുണ്ട് പ്രതിപാദനം. ഛായാഗ്രഹണവും ചലച്ചിത്രവും സ്വനഗ്രാഹിയും ഒന്നിച്ചു ചേർത്തുകൊണ്ടുള്ള ഒരപൂർവ്വവാങ്മയമാണ് ഈ ഗ്രന്ഥശിൽപം.
ശ്രീരാമകൃഷ്ണവചനാമൃതം മൂന്നു ഭാഗങ്ങളും കൂടി വാങ്ങുവാൻ വിഷമിക്കുന്നവർക്കും നിത്യപാരായണത്തിന് യാത്രയിലും മറ്റും ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനുവേണ്ടി വചനാമൃതത്തിന്റെ ഈ സംഗ്രഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്.സാധാരണക്കാരായ മലയാളികൾക്കും ശ്രീരാമകൃഷ്ണദേവന്റെ തിരുമൊഴികൾ വായിക്കാൻ സൗകര്യപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് ഈ ഉദ്യമം. ഭഗവാൻ ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹം എല്ലാവരിലുഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭക്തജനങ്ങളുടെ നിത്യോപയോഗത്തിന് ഉപകാരപ്പെടുന്ന ഒരു പുസ്തകമാണ് ശ്രീരാമകൃഷ്ണവചനാമൃതസംഗ്രഹം നിങ്ങൾ തീർച്ചയായും വായിക്കണം.
ശ്രീരാമകൃഷ്ണവചനാമൃതസംഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന വെബ്സൈറ്റിൽനിന്ന് വാങ്ങാവുന്നതാണ്
shopping link sri ramakrishna math
Subscribe to:
Posts (Atom)