നിങ്ങൾ ഒരു ഈശ്വരഭക്തനാണെകിൽ ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം.


നിങ്ങൾ ഒരു ഈശ്വരഭക്തനാണെകിൽ ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം.


shopping link  sri ramakrishna math

പുസ്തകത്തെകുറിച്ച്.

ശ്രീരാമകൃഷ്ണദേവന്റെ ആവിര്‍ഭാവം ലോകചരിത്രത്തില്‍ ഒരു അത്ഭുതസംഭവമത്രെ. സാമാന്യദൃഷ്ടിയിൽ അഭ്യസ്തവിദ്യനായ; ഒരാൾ അദ്ദേഹത്തിൻറെ നാവിൽ സരസ്വതിയുടെ വിളയാട്ടം.നിരീശ്വരവാദംകൊണ്ടും  കുതർക്കങ്ങൾകൊണ്ടും ലോകം മാറ്റൊലിക്കൊണ്ടിരുന്ന കാലം. അന്ന്, ഈശ്വരവിശ്വാസം കൂടാതെ ശ്വാസോച്ഛാസം പോലും  അസാധ്യമായിത്തീരുന്ന ഒരു ഈശ്വരപുരുഷൻ. യുക്തിക്കു നിരക്കാത്തതൊന്നും സ്വീകരിക്കുകയില്ലെന്ന് വെല്ലുവിളിച്ചുനടന്ന  ആധുനികവിദ്യാസമ്പന്നരിൽനിന്ന് ശിഷ്യന്മാരെ രൂപപ്പെടുത്തിയെടുത്ത അക്ഷരബ്രഹ്മം വിദ്യവിചക്ഷണൻ; പരിണിതനെങ്കിലും നൈഷ്ഠികവ്രതനിഷ്ഠൻ; താപസനെങ്കിലും കാടു  പൂകാതെ നഗരമദ്ധ്യത്തിൽ  പാർത്തുപോന്ന യോഗീശ്വരൻ.പരിവ്രജനം ചെയ്യാത്ത പരമഹംസൻ. ക്രിസ്തുവിനെയും  ബുദ്ധനെയും സാക്ഷാത്കരിച്ച സനാതനഹിന്ദു. അങ്ങനെ നിരവധി  കാര്യങ്ങളിൽ ഒരു അസാധാരണ പ്രതിഭാസമാണ് ശ്രീരാമകൃഷ്ണദേവൻ. മറ്റൊരു മുഖ്യവൈശിഷ്ട്യം അദ്ദേഹത്തിൻറെ ഉപദേശങ്ങളും ചരിതവും ഉൾക്കൊള്ളിക്കുന്ന ശ്രീരാമകൃഷ്ണവചനാമൃതം  എന്ന പുസ്തകത്തിൻറെ ആവിർഭാവമാണ്. ശ്രീരാമന്റെയും  ശ്രീകൃഷ്ണന്റെയും  ചരിത്രകാരന്മാർ അവരുടെ  സമകാലീനരായിട്ടാണ്  കരുതപ്പെടുന്നതെങ്കിലും  ആ ചരിത്രങ്ങൾ  കാവ്യങ്ങളാണ് ;  കാവ്യങ്ങളിൽ  കവികല്പനകൾ  കടന്നുകൂടാനിടയുണ്ട്.
പോരെങ്കിൽ  അനിഷേധ്യമായ  തെളിവില്ലാത്തതൊന്നും  സ്വീകരിക്കാൻ കൂട്ടാക്കാത്ത ഇന്നത്തെ  ലോകം  അവരെ  സങ്കല്പപാത്രങ്ങളായി  കരുതാനും
മടിക്കുകയില്ല.  ബുദ്ധൻ , ക്രസ്‌തു , ശങ്കരൻ ,ചൈതന്യൻ . തുടങ്ങിയ ഇതരാ വതാരപുരുഷന്മാരുടെ  കഥയും ഏതാണ്ട്  ഇതേ സന്നിഗ്ദ്ധാവസ്ഥയിലാകുന്നു, പൂർവ്വാചാര്യന്മാരുടെ  ചരിതങ്ങളും  ഉപദേശങ്ങളും സത്യങ്ങളാകാമെന്നും  അതുമാതിരി അദ്ധ്യാത്മാനുഭൂതികൾ ഈ ശാസ്ത്രിയയുഗത്തിലും സാദ്ധ്യമാണെന്നും സ്വജീവിതം കൊണ്ടു  തെളിയിച്ച  യുഗാവതാരപുരുഷനാണ് ശ്രീരാമകൃഷ്‌ണദേവൻ. പൂർവ്വാവതാരങ്ങളുടെ പ്രാമാണീകാരണവും പൂർണ്ണികാരണവും  സാധിച്ച
ഈ ആചാര്യവര്യനെ അവതാരവരിഷ്ഠൻ  എന്നാണ്  വിവേകാനന്ദൻ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ ഗ്രന്ഥം സർവഥാ  ഭഗവതമാണ്. ഈ ഭാഗവതം രചിച്ച വ്യാസൻ , ശ്രീ മഹേന്ദ്രനാഥഗുപ്തൻ ആകുന്നു. മാസ്റ്റർ എന്നാണ് ഗുരുവും സതീർത്ഥ്യരും അദ്ദേഹത്തെ വിളിച്ചുപോന്നത് സ്വഗ്രന്ഥത്തിൽ സ്വയം നിർദ്ദേശിച്ചിരിക്കുന്ന എം എന്നും. സ്ഥലം, കാലം, ആണ്ട്, മാസം
,തീയതി, സാക്ഷികൾ എന്നീവക  സർവ്വവിവരണങ്ങളോടുംകൂടി  ശ്രീരാമകൃഷ്ണദേവൻറെ ഉപദേശങ്ങളെയും പ്രവർത്തനങ്ങളെയും ഇതിൽ രേഖപ്പെടുത്തിയി രിക്കുന്നു. ദക്ഷിണേശ്വരം മുതലായ സ്ഥലങ്ങൾ  സന്ദർശിച്ചിട്ടുള്ളവർക്ക് ഇതിലെ ഓരോ ഭാഗങ്ങളും  വായിക്കുമ്പോൾ  ആവക രംഗങ്ങൾ മനോമുകുരത്തിൽ പ്രതിഫലിച്ചുകാണാൻ കഴിയുമാറ് സജീവവും തന്മയവുമായിട്ടുണ്ട് പ്രതിപാദനം. ഛായാഗ്രഹണവും ചലച്ചിത്രവും സ്വനഗ്രാഹിയും ഒന്നിച്ചു ചേർത്തുകൊണ്ടുള്ള ഒരപൂർവ്വവാങ്മയമാണ് ഈ ഗ്രന്ഥശിൽപം.
ശ്രീരാമകൃഷ്ണവചനാമൃതം മൂന്നു ഭാഗങ്ങളും കൂടി വാങ്ങുവാൻ വിഷമിക്കുന്നവർക്കും നിത്യപാരായണത്തിന് യാത്രയിലും മറ്റും  ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനുവേണ്ടി വചനാമൃതത്തിന്റെ  ഈ സംഗ്രഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്.സാധാരണക്കാരായ മലയാളികൾക്കും  ശ്രീരാമകൃഷ്ണദേവന്റെ  തിരുമൊഴികൾ വായിക്കാൻ സൗകര്യപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് ഈ ഉദ്യമം. ഭഗവാൻ ശ്രീരാമകൃഷ്ണദേവന്റെ  അനുഗ്രഹം എല്ലാവരിലുഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭക്തജനങ്ങളുടെ നിത്യോപയോഗത്തിന് ഉപകാരപ്പെടുന്ന ഒരു പുസ്തകമാണ് ശ്രീരാമകൃഷ്ണവചനാമൃതസംഗ്രഹം നിങ്ങൾ തീർച്ചയായും വായിക്കണം.

 ശ്രീരാമകൃഷ്ണവചനാമൃതസംഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന വെബ്സൈറ്റിൽനിന്ന് വാങ്ങാവുന്നതാണ്
shopping link sri ramakrishna math

No comments:

Post a Comment

Painting of Chattampi Swamikal.